inner page banner

വിശ്വശാന്തി മന്ദിരം

ശ്രീനാരായണഗുരുദേവന്റെ തപോഭൂമിയിൽ ഗുരുവിനെ അറിയാനും പഠിക്കാനും ആരാധിക്കാനും ഗവേഷണം നടത്താനും ശാന്തമായി ഇരുന്ന് ജപിക്കാനും തപസനുഷ്ഠിക്കാനുമെല്ലാം ഒരിടം എന്ന നിലയിലാണ് മരുത്വാമലയുടെ താഴ്‌വാരത്ത് ഗുരുവിന്റെ നാമത്തിൽ ഒരു വിശ്വശാന്തി മന്ദിരം നിർമ്മിക്കാൻ ഒരുങ്ങുന്നത്. ഏഴുനിലകളിലായി 131 അടി ഉയരത്തിലാണ് മന്ദിരം നിർമ്മിക്കുന്നത്. ആകെ 96000 ചതുരശ്ര അടി വിസ്തീർണം ഉണ്ടാവും. പ്രധാന ആകർഷണം മദ്ധ്യഭാഗത്തെ ഗുരുമന്ദിരമായിരിക്കും. ഇവിടെ ചുറ്റിനും നൂറുകണക്കിന് ഭക്തർക്ക് ഒരേസമയം പ്രാർത്ഥിക്കാനും അർച്ചനയ്ക്കും സൗകര്യമുണ്ടാകും. വിശാലമായ ലൈബ്രറി, ഗവേഷണ കേന്ദ്രം. ഗുരുവിന്റെ ഭൗതിക അവശേഷിപ്പുകളുടെ ആർക്കൈവ്‌സ്, മെഡിറ്റേഷൻ സെന്റർ, ഡിജിറ്റൽ ഷോ തിയേറ്റർ, ഗുരുവിന്റെ ജീവിതഘട്ടങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങൾ എന്നിങ്ങനെ ലോക നിലവാരത്തിലാണ് മന്ദിരം പ്ലാൻ ചെയ്തിരിക്കുന്നത്. ഇപ്പോൾ നടന്നുവരുന്ന വിശ്വശാന്തി യജ്ഞത്തിന്റെ സമാപനത്തിൽ 2017 ജനുവരി 30 നാണ് വിശ്വശാന്തി മന്ദിരത്തിന് തറക്കല്ലിടുന്നത്. പൂർണമായും പരിസ്ഥിതി സൗഹാർദ്ദവും മലയുടെ വിശുദ്ധി സംരക്ഷിക്കുന്ന വിധത്തിലുമാണ് നിർമ്മാണം.