
പൗരാണിക കാലം മുതൽക്ക് ഏകാന്തയോഗികളുടെ തപോഭൂമിയാണ് സഹ്യന്റെ ഈ ശിലാമകുടം. കന്യാകുമാരിക്കടുത്ത് ശുചീന്ദ്രം ദേശം. നാഗർകോവിലിൽനിന്ന് കന്യാകുമാരിക്കുള്ള യാത്രാമദ്ധ്യേ പൊറ്റയടി എന്ന സ്ഥലത്തെത്തിയാൽ ഈ വിശുദ്ധ ഭൂമി കാണാം. ഐതിഹ്യങ്ങളിൽ രാമരാവണ യുദ്ധകാലത്ത് വിഷബാണമേറ്റുവീണുപോയ ലക്ഷ്മണകുമാരനെ ജീവിപ്പിക്കാൻ ഹിമവൽസാനുവിൽനിന്ന് ഹനുമാൻ ഉയർത്തിക്കൊണ്ടുവന്ന മരുന്നുമലയുടെ ഒരു ഭാഗം അടർന്നുവീണ ഇടമാണെന്ന് രേഖപ്പെടുത്തുന്നു.
വീഡിയോ കാണുക
ശ്രീ നാരായണ ഗുരു ജീവിതചരിത്രം

വീഡിയോ കാണുക
Swami Vishudhananda
Madathipathi - Maruthwamala

'മരുന്നുമാമല' ഡോക്യുഫിക്ഷൻ പ്രകാശനം 9ന്
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ മരുത്വാമല തപസിന്റെയും ആത്മസാക്ഷാത്കാരത്തിന്റെയും ഇതുവരെ വെളിപ്പെടാത്ത.. കൂടുതൽ അറിയാൻ

വിശ്വശാന്തി മന്ദിരം
ശ്രീനാരായണഗുരുദേവന്റെ തപോഭൂമിയിൽ ഗുരുവിനെ അറിയാനും പഠിക്കാനും ആരാധിക്കാനും ഗവേഷണം നടത്താനും ശാന്തമായി ഇരുന്ന് ജപിക്കാനും തപസനുഷ്ഠിക്കാനുമെല്ലാം ഒരിടം എന്ന നിലയിലാണ് മരുത്വാമലയുടെ താഴ്വാരത്ത്..കൂടുതൽ അറിയാൻ
ഗുരു പാഠങ്ങൾ
"ജാതിയെന്നത് ഉള്ളതല്ല. അത് സ്വാതന്ത്ര്യത്തെയും ബുദ്ധിയെയും നശിപ്പിക്കുന്നു. മനുഷ്യനെ അടിമകളാക്കുന്നു."
"ഒരു ജാതിയും മറ്റൊന്നിനേക്കാൾ മുന്നിലോ പിന്നിലോ അല്ല. അതിനാൽ ജാതി അയിത്തത്തിന് അടിസ്ഥാനമില്ല."
"വാദത്തിനുവേണ്ടി വാദിക്കരുത്. വാദിക്കാനും ജയിക്കാനും വേണ്ടി പറയരുത്. അറിയാനും അറിയിക്കാനും വേണ്ടി പറയുക."
"മറ്റുള്ളവരെ നിരൂപണം ചെയ്യാൻ പഠിച്ചാൽപോര. എല്ലാവരും ആത്മപരിശോധന നടത്താനും ശീലിക്കണം"
"ശുചിത്വം അടുക്കളയിൽനിന്ന് തുടങ്ങണം. ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എത്തണം. ഈശ്വരൻ എല്ലാ ഹൃദയങ്ങളിലും വസിക്കുമാറാകണം."
"മദ്യം ബുദ്ധിയെ കെടുത്തും ജീവിതം നശിപ്പിക്കും ആരോഗ്യത്തെ ഇല്ലാതാക്കും. അതിനാൽ മദ്യം ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്."
"ജാതിവ്യത്യാസം ഇല്ലാതാകണം, പാശ്ചാത്യരും പൗരസ്ത്യരും തമ്മിൽ ഒന്നാവണം. അപ്പോൾ മനുഷ്യരാശിയും ഒന്നായിത്തീരും."
"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്"
"മതമേതായാലും മനുഷ്യൻ നന്നായാൽ മതി"
"അനാചാരത്താൽ പുണ്യം നശിക്കുന്നതുകൊണ്ട് നീചവും അധമവുമായ പ്രവൃത്തി ഒരിക്കലും ചെയ്യരുത്."